പ്രമുഖ സംവിധായകന്‍ കുന്ദന്‍ ഷാ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.

1983 ല്‍ ഇറങ്ങിയ ക്ലാസിക് കോമഡി ചിത്രം ജാനേ ഭിയാരോ ആണ് ആദ്യ ചിത്രം.

2015 ല്‍ ഷായും മറ്റ് 23 സംവിധായകരും രാജ്യത്തിലെ അസഹിഷ്ണുതയ്‌ക്കെതിരെയുള്ള ഒരു പ്രതിഷേധത്തിന്റെ ഭാഗമായി അവരുടെ ദേശീയ അവാര്‍ഡുകള്‍ കേന്ദ്ര ഗവണ്‍മെന്റിന് തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

1984 കാലഘട്ടങ്ങളില്‍ ദൂരദര്‍ശനില്‍ ഹിറ്റായ കോമഡി പരമ്പര ‘ജോ ഹെ സിന്തഗി’ സംവിധാനം ചെയ്തത് ഷായാണ്.

കബി ഹ കബി ന, നുകാദ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു വര്‍ക്കുകള്‍.

Top