സംവിധായകന്‍ ജൂഡ് ആന്റണിക്ക് ചിത്രീകരണത്തിനിടയില്‍ പരിക്ക്

ആലപ്പുഴ: സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റു. വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍വെച്ചാണ് ജൂഡ് ആന്റണിക്ക് പരിക്ക് സംഭവിച്ചത്.

ആലപ്പുഴയില്‍ നടന്ന ഷൂട്ടിംഗിനിടെ ബോട്ടില്‍നിന്നു വെള്ളത്തിലേക്കു ചാടുന്നതിനിടെയിലാണ് ജൂഡ് ആന്റണിക്ക് പരിക്ക് സംഭവിച്ചെതെന്നാണ് വിവരം. പരിക്കേറ്റ ജൂഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Top