ആരാധകരുടെ ആശങ്കയ്ക്ക് വിരാമം; സ്‌പൈഡര്‍മാന്‍ വീണ്ടും എത്തുന്നു

രാധകരുടെ ആശങ്കയ്ക്ക് വിരാമമിട്ട് സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്‌പൈഡര്‍മാന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തും. സോണിയും മാര്‍വലും തമ്മിലുണ്ടായിരുന്ന പിണക്കം മാറിയതിനെ തുടര്‍ന്നാണ് സ്‌പൈഡര്‍മാന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുമെന്ന കാര്യത്തില്‍ തീരുമാനമായത്.

ഇരു കമ്പനികളും പുതിയ ധാരണയുണ്ടാക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് സ്‌പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. ഹോം കമിങ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം ഇരുവരും ചേര്‍ന്നാവും നിര്‍മിക്കുക. മാര്‍വല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിന്‍ ഫെയ്ജും സോണി പിക്ചേഴ്സ് മേധാവി ആമി പാസ്‌ക്കലും ചേര്‍ന്നാവും പുതിയ ചിത്രം നിര്‍മിക്കുകയെന്ന് ഇരു കമ്പനികളും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുവരും ചേര്‍ന്നാണ് പരമ്പരയിലെ ഏറ്റവും അവസാന ചിത്രമായസ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം നിര്‍മിച്ചത്.

സ്‌പൈഡര്‍മാന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ജോണ്‍ വാട്‌സ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. ടോം ഹോളണ്ട് തന്നെയാകും നായകന്‍. സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം, സ്‌പൈഡര്‍മാന്‍- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ സ്‌പൈഡര്‍മാന്‍ സിനിമകള്‍. പുതിയ സിനിമ 2021 ജൂലൈ 16നായിരിക്കും റിലീസ് ചെയ്യുക.

Top