ലാല്‍ ജൂനിയറിന്റെ ഇന്‍സ്റ്റഗ്രാമിലെ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍

സംവിധായകന്‍ ലാല്‍ ജൂനിയര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ ഒരു വീഡിയോ സന്ദേശമായിരുന്നു അത്.

‘ഹായ് ജീന്‍.. താങ്കള്‍ എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്ന് താങ്കളുടെ ഒരു ബന്ധു പറഞ്ഞ് ഞാന്‍ അറിഞ്ഞു.. വളരെയധികം നന്ദി.. സന്തോഷം.. ജീവിതത്തില്‍ എല്ലാവിധ ആശംസകളും..’ എന്നാണ് വീഡിയോയില്‍ സിന്ധു പറയുന്നത്.

‘എന്നെ സ്നേഹിക്കുന്നത് ആരെന്ന് കാണൂ’ എന്ന അടിക്കുറിപ്പോടെയാണ് ജീന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉടനെ പോസ്റ്റിനു താഴെ കമന്റുമായി നടന്‍ ആസിഫ് അലിയെത്തി. ‘ജീന്‍ ലാല്‍.. നിന്നെ ഞാനാണ് അതിലും കൂടുതല്‍ സ്നേഹിക്കുന്നത് എന്നാണ് ആസിഫിന്റെ കമന്റ്.

Top