സംവിധായകന്‍ ഹരിയുടെ പുതിയ ചിത്രത്തില്‍ സൂര്യ നായകനായി എത്തുമെന്ന് സൂചന

Surya_0

സിങ്കം സീരീസിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സാമി 2 എന്ന വിക്രം ചിത്രത്തിനു ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ നായകനാകുന്നു. വിവരം ഒരു ചടങ്ങിനിടെ സൂര്യ തന്നെയാണ് പ്രഖ്യാപിച്ചത്. സിങ്കം സീരീസിനേക്കാള്‍ വലിയൊരു പ്രൊജക്റ്റാണ് വരാനിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമി 2 ട്രെയ്ലറിന് നിരാശജനകമെന്ന പ്രതികരണങ്ങളാണ് ഏറെയും ലഭിക്കുന്നത്. സിങ്കം സീരീസിലെ അവസാന ചിത്രം സിങ്കം 3ക്കും അത്ര നല്ല സ്വീകരണമല്ല ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ സൂര്യയുടെ പുതിയ പ്രഖ്യാപനത്തെ അത്ര ആവേശത്തോടെയല്ല ആരാധകര്‍ വരവേറ്റിരിക്കുന്നത്.

Top