നല്ല ഗുരുക്കന്മാരെ കിട്ടുകയെന്നത് വിജയമാണെന്ന് സംവിധായകന്‍ ഹരിഹരന്‍

ല്ല ഗുരുക്കന്മാരെ ജീവിതത്തില്‍ കിട്ടുകയെന്നത് വിജയമാണെന്ന് സംവിധായകന്‍ ഹരിഹരന്‍.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഹരിഹരന് ലെന്‍സ്‌ വ്യൂ കലാസമിതി ഷാര്‍ജയില്‍ ഒരുക്കിയ ആദരിക്കല്‍ ചടങ്ങിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ ചെയ്ത സിനിമകള്‍ ജനങ്ങള്‍ അംഗീകരിക്കുകയും വിജയങ്ങള്‍ നേടുകയും ചെയ്തപ്പോള്‍ അവ സമര്‍പ്പിക്കുന്നത് ഗുരുക്കന്മാര്‍ക്ക് മുന്നിലാണെന്നും ഹരിഹരന്‍ വ്യക്തമാക്കി.

സിനിമാ ജീവിതത്തില്‍ പണമുണ്ടാക്കിയെന്നോ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല. പകരം മലയാള സിനിമയിലൂടെ നിരവധി കലാകാരന്മാര്‍ക്ക് അവസരം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ ചാരിതാര്‍ഥ്യമെന്ന് ഹരിഹരന്‍ അഭിപ്രായപ്പെട്ടു.

Top