‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമക്ക് ശേഷം അടുത്ത സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ഗിരീഷ് എ.ഡി. ലോ ബഡ്ജറ്റില്‍ ഒരുക്കി തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സൂപ്പര്‍ ശരണ്യ എന്ന പുതിയ ചിത്രമാണ് ഗിരീഷ് എ.ഡി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും സഹനിര്‍മ്മാണവും ഗിരീഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ ആണ് ഗിരീഷിനൊപ്പം സൂപ്പര്‍ ശരണ്യ നിര്‍മ്മിക്കുക.തണ്ണീര്‍മത്തനില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്‍, യുവതാരങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ച അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.