സംവിധായകന്‍ സി.ശിവകുമാറിനെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

dead body

ചെന്നൈ: തമിഴ് സംവിധായകന്‍ സി.ശിവകുമാറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. സലിഗ്രാമത്തിലെ ഇദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം ആത്മഹത്യ ചെയ്തതാണോ കൊലപാതകമാണോ എന്നതിനെ കുറിച്ച് വ്യക്തമായിട്ടില്ല.

അദ്ദേഹത്തിന്റെ അകാല മരണം കെ ടൗണിനെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി അഭിനേതാക്കളും സംവിധായകരും നിര്‍മ്മാതാക്കളും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനങ്ങള്‍ അറിയിച്ചു. ശവസംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വതന്ത്ര സംവിധായകനായ നടന്‍ കെ. ഭഗരാജയുടെ മുന്‍കാല സഹായിയായിരുന്നു സി. ശിവകുമാര്‍. അജിത്ത് നായകനായ റെട്ടയ് ജാഡയ് വായസു, അര്‍ജുന്‍ നായകനായ അയുധ പൂജയ് എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍.

Top