‘ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു, കാലമേ നന്ദി’; ബോബൻ സാമുവൽ

പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമോ കുലമഹിമയോ ആവിശ്യമില്ല ‘മനഃസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതിയെന്ന് സംവിധായകൻ ബോബൻ സാമുവൽ. സിസ്റ്റർ അഭയയുടെ വധക്കേസ് വിധി വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബോബൻ സാമുവലിന്റെ പ്രതികരണ കുറിപ്പ്. തന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി അവതരിപ്പിച്ചതിന്റെ പേരിൽ വ്യാപക വിമർശനം നേരിടേണ്ടി വന്നതിനെ കുറിച്ചും സംവിധായകൻ ആക്ഷേപഹാസ്യത്തിലൂടെ കുറിക്കുന്നുണ്ട്.

“എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളൻമാരെ പുണ്യാളൻമാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനഃസാക്ഷി’എന്നൊന്ന് ഉണ്ടായാൽ മതി. കാലമേ നന്ദി.” ബോബൻ സാമുവൽ കുറിച്ചു.

Top