director bharathan says about vijay’s action thriller bairava

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളോട് ഏറ്റുമുട്ടിയ ‘അനുഭവ’ സമ്പത്തുമായി ഇളയദളപതിയോട് ഏറ്റുമുട്ടാന്‍ വന്ന ബോളിവുഡിലെ പ്രമുഖ സ്റ്റണ്ട് താരങ്ങള്‍ ‘ഭൈരവ’യെ കണ്ട് ഞെട്ടി.

തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി അടുത്ത ആഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ഭൈരവ സിനിമക്ക് പിന്നില്‍ അരങ്ങേറിയ സംഭവങ്ങള്‍ സംവിധായകന്‍ ഭരതന്‍ തന്നെയാണ് പുറത്ത് വിട്ടത്.

സിനിമയിലെ സുപ്രധാനമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കാനായി 30 പേരെയായിരുന്നു നോര്‍ത്ത് ഇന്ത്യയില്‍ നിന്നും കൊണ്ട് വന്നിരുന്നത്. 16 നിലയിലുള്ള പണിതീരാത്ത കെട്ടിടത്തിന് മുകളിലായിരുന്നു സംഘട്ടന ചിത്രീകരണം. ആറ് പേരെ അടിച്ച് ഒരു പ്രത്യേക സ്ഥലത്ത് ലാന്‍ഡ് ആകുന്ന സീനാണ് ആദ്യം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ചെയ്യേണ്ട വിധം സ്റ്റണ്ട് മാസ്റ്റര്‍ കാണിച്ച് കൊടുത്തതിന് ശേഷം ഒരു റിഹേഴ്‌സല്‍ പോവാം എന്ന് വിജയ്‌യോട് പറഞ്ഞപ്പോള്‍ ടേക്ക് പോകാം എന്ന് പറഞ്ഞ് ഏവരെയും അത്ഭുതപ്പെടുത്തി വിജയ് അടിച്ച് നിലംപരിശാക്കുകയായിരുന്നു. പുറത്തുനിന്ന് കൊണ്ടുവന്ന 30 സ്റ്റണ്ട് താരങ്ങളും ഈ സംഘട്ടനത്തില്‍ പങ്കെടുത്തു.

ഡ്യൂപ്പ് ഇല്ലാതെ ഇത്തരം റിസ്‌ക്കായ രംഗങ്ങളില്‍ വിജയ് അഭിനയിക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിരുന്ന നോര്‍ത്ത് ഇന്ത്യക്കാരായ സ്റ്റണ്ട് താരങ്ങളെ ഞെട്ടിച്ച് കൊണ്ടായിരുന്നു ഒറ്റ ടേക്കിലെ വിജയ്‌യുടെ മിന്നുന്ന പ്രകടനം. ഇങ്ങനെ ഒരു നടന്‍ നിങ്ങളുടെ നാട്ടിലോ ?എന്ന് അവര്‍ അത്ഭുതത്തോടെ ചോദിക്കുകയും തുടര്‍ന്ന് വിജയ്‌യെ അഭിനന്ദിക്കുകയും ചെയ്തതായി ഭരതന്‍ പറഞ്ഞു.

സൂപ്പര്‍ ഹിറ്റായ തെറിക്ക് ശേഷം പുറത്തിറങ്ങുന്ന ഭൈരവ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് വിജയ് ഫാന്‍സ്. കേരളത്തില്‍ സിനിമാ സമരമാണെങ്കിലും പരമാവധിയിടത്ത് റിലീസ് ചെയ്യാനാണ് നീക്കം. തമിഴ്‌നാട്ടിലെന്ന പോലെ ഒരു വലിയ ആരാധക പട തന്നെ കേരളത്തില്‍ വിജയ്ക്കുണ്ട്. ഭൈരവയുടെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ സൂപ്പര്‍ ഹിറ്റായി കഴിഞ്ഞു. യുടൂബില്‍ റിലീസ് ചെയ്ത ടീസറും തരംഗമാണ്.

Top