പ്രശസ്ത സംവിധായകൻ ബാല വിവാഹമോചിതനായി

മിഴിലെ പ്രശസ്ത സംവിധായകൻ ബാലയും മുത്തുമലരും വിവാഹമോചിതരായി. ചെന്നൈയിലെ കുടുംബ കോടതിയിൽച്ചാണ് ഇരുവരും വിവാഹ മോചനം നേടിയത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നാണ് വിവരം.

നാലു വർഷമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2004 ലാണ് ബാലയും മുത്തുമലരും വിവാഹിതരായത്. ഒരു മകളുണ്ട്. വിക്രമിന്റെ മകന്റെ അരങ്ങേറ്റ സിനിമയായ ‘വർമ്മ’യാണ് ബാലയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയത്.

തെലുങ്ക് സിനിമ ‘അർജുൻ റെഡ്ഡി’യുടെ തമിഴ് റീമേക്കായിരുന്നു ഇത്. സൂര്യയുമായുള്ള അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ബാല. രണ്ടു ദശാബ്ദങ്ങൾക്കുശേഷമാണ് ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ‘പിതാമഹൻ’ ആയിരുന്നു ബാലയും സൂര്യയും ഒന്നിച്ച അവസാന ചിത്രം. സൂര്യയുടെ സിനിമാ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു പിതാമഹനിലേത്.

Top