വരാനിരിക്കുന്ന അസംഖ്യം യാത്രകള്‍ക്ക്; സഹയാത്രികന് പിറന്നാളാശംസകള്‍ നേര്‍ന്ന് റിമ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സംവിധായകന്‍ ആഷിഖ് അബുവും നടി റിമകല്ലിങ്കലും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവവുമാണ്. ഇന്ന് ആഷിഖ് അബുവിന്റെ ജന്മദിനമാണ്. ഇപ്പോഴിതാ പ്രിയതമന് ജന്മദിന ആശംസകള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി റിമ. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു റിമയുടെ കുറിപ്പ്.

‘വരാനിരിക്കുന്ന അസംഖ്യം യാത്രകള്‍ക്ക്, സഹയാത്രികന് ജന്മദിനാശംസകള്‍’- റിമ കുറിച്ചു. നടിയുടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. പ്രിയ സംവിധായകന് പിറന്നാള് ആശംസ നേര്ന്ന് താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

പരസ്യ നിര്മ്മാണത്തിലൂടെ കലാജീവിതം ജീവിതം തുടങ്ങിയ ആഷിഖ് അബു 2009 ല്‍ ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 2011 ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ,2012 ല്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു, വളരെ പെട്ടെന്ന് തന്നെ ആഷിഖ് അബുവിനെ മുന്നിര സംവിധായകന്മാരുടെ പട്ടികയിലേയ്ക്ക് ഉയരുകയായിരുന്നു.

22 എഫ് കെ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ആഷിഖ് അബുവും റിമ കല്ലിങ്കലും ഒന്നിച്ചത്. തുടര്‍ന്ന് 2013 നവംബര്‍ 1 ന് ഇരുവരും വിവാഹിതരാവുകയായിരുന്നു.

Top