വോള്‍വോ എക്സ്സി 90 എസ്‌യുവി സ്വന്തമാക്കി സംവിധായകന്‍ ആഷിക് അബു

കൊച്ചി: വോള്‍വോ എക്സ്സി 90 എസ്‌യുവി സ്വന്തമാക്കി സംവിധായകന്‍ ആഷിക് അബു. സുരക്ഷയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആഡംബര വാഹനമാണ് എക്സ്സി 90. വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് ആഷിക് അബുവും റീമ കല്ലിങ്കലും ഒരുമിച്ചെത്തി വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റീമ കല്ലിങ്കല്‍ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു.

വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്‌സ്‌സി 90. രണ്ട് ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 300 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.6 സെക്കന്‍ഡ് മാത്രം മതി. ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തിന് 4953 മില്ലീമീറ്റര്‍ നീളവും 1958 മില്ലീമീറ്റര്‍ വീതിയും 1776 മില്ലീമീറ്റര്‍ ഉയരവുമുണ്ട്. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.

Top