സംവിധായകനും നിര്‍മാതാവുമായ ജെ. ഓംപ്രകാശ് അന്തരിച്ചു

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ.ഓംപ്രകാശ്(93) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. ബോളിവുഡ് താരം ഹൃത്വിക്ക് രോഷന്റെ മുത്തശ്ശന്‍ കൂടിയാണ് ഓം പ്രകാശ്.

നടന്‍ അമിതാഭ് ബച്ചനടക്കമുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലി നേര്‍ന്നു.ആപ് കി കസം (1974), ആഖിര്‍ ക്യോന്‍ (1985) തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ആയീ മിലന്‍ കീ ബേല (1964), ആയേ ദിന്‍ ബഹര്‍ കെ(1966) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ഹൃത്വികിന്റെ മാതാവ് പിങ്കി റോഷന്റെ പിതാവാണ് ജെ.ഓംപ്രകാശ്.

Top