സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ:തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു.79 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

തിരക്കഥാകൃത്തായി സിനിമയില്‍ എത്തിയ അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം മുള്ളും മലരുമാണ് .1979ല്‍ പുറത്തിറങ്ങിയ ‘ഉതിര്‍പ്പൂക്കള്‍ ‘ ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. നെഞ്ചത്തെ കിള്ളാതെ, മെട്ടി, ജാണി, ശാസനം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ശാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

2004ല്‍ കാമരാജ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീട് 12 വര്‍ഷങ്ങള്‍ക്കുശേഷം വിജയുടെ തെറി എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നത്. തെറിയിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് നടനെന്ന നിലയിലും ഒരുപാട് പ്രശസ്ത്തി നേടി കൊടുത്തിരുന്നു. രജനികാന്ത് ചിത്രം പേട്ട, ബൂമറാങ് എന്നിവയാണ് അവസാനം അഭിനയിച്ച ചിത്രങ്ങള്‍.

Top