‘കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം’ വാക്ക് പാലിച്ച് തല മൊട്ടയടിച്ച് അലി അക്ബര്‍

തിരുവന്തപുരം:ഇന്നലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം തികഞ്ഞ പരാജയമായിരുന്നു. ഇരുപത് സീറ്റില്‍ 19ഉം യുഡിഎഫ് തൂത്തുവാരിയപ്പോള്‍ ശേഷിച്ച ഒരു സീറ്റ് എല്‍ഡി എഫും കൊണ്ടുപോയി. ബിജെപിയെ കേരളം തീര്‍ത്തും തഴഞ്ഞു കളഞ്ഞു. ഇപ്പോഴിതാ ഫലം പുറത്തു വന്ന് കഴിഞ്ഞപ്പോള്‍ പലരും ഏറ്റ വെല്ലുവിളികള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഒട്ടേറെ പേര്‍ രംഗത്തെത്തിയിരിക്കുകയാണ്‌.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തോറ്റാല്‍ തലമൊട്ടയടിക്കുമെന്ന് സംവിധായകന്‍ അലി അക്ബറ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം പരാജിതന്‍. ഇതോടെ പഴയ വാക്ക് ഓര്‍മിപ്പിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി. പിന്നെ താന്‍ പറഞ്ഞ വാക്ക് പാലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റും ഇട്ടു സംവിധായകന്‍. തലമൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രമാണ് തന്റെ വെല്ലുവിളിയെ ചോദ്യം ചെയ്തവര്‍ക്കായി സംവിധായകന്‍ പങ്കുവെച്ചത്.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

‘പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റതന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം, എത്ര തന്തയ്ക്ക് പിറന്നവനെന്നു. കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..’

Top