നമുക്ക് നഷ്ടമായത് സ്വന്തം സഹോദരങ്ങളെ; ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദിത്യ

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സംവിധായകന്‍ ആദിത്യ. സ്വന്തം സഹോദരങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും നാം അവസാനിപ്പിക്കണം, പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ആദിത്യ പറഞ്ഞു.

ഹൃദയഭേദകമാണ് ഇത്. സ്വന്തം സഹോദരങ്ങളെയാണ് നഷ്ടപ്പെട്ടത്. സര്‍ക്കാര്‍ എടുക്കുന്ന നടപടി ഇത്തരം ഭീകരമായ പ്രവര്‍ത്തനങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ തോന്നാത്ത രീതിയിലായിരിക്കണം. ഇന്ത്യ, പാക്കിസ്ഥാനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഭീകരവും ഭീരുത്വപരവുമായ സംഭവം നടന്നതിന് പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും ആദിത്യ പറഞ്ഞു.

Top