ഐ.വി.ശശിയുടെ സഹോദരന്‍ ഐ.വി.ശശാങ്കന്‍ അന്തരിച്ചു

കോഴിക്കോട്: സംവിധായകന്‍ ഐ.വി.ശശിയുടെ സഹോദരനും സി.പി.ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ഐ.വി.ശശാങ്കന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

സംസ്‌കാരം പിന്നീട് നടത്തും.ഐ.വി. സതീഷ്ബാബു, ശൈലജ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. 2017ലാണ് ഐ.വി.ശശി മരിച്ചത്.

Top