“ഓരോ കുടുംബങ്ങള്‍ക്കും നേരിട്ട് പണം അക്കൗണ്ടുകളിൽ”:മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുഖ്യമന്ത്രി മമതാ ബാനര്‍ജി പുറത്തിറക്കി. അധികാരത്തിലേറിയാല്‍ ഓരോ കുടുംബത്തിനും അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം.

ജനറല്‍ വിഭാഗം കുടുംബങ്ങളിലെ കുടുംബനാഥക്ക് പ്രതിമാസം 500 രൂപ നല്‍കും. എസ്‌സി എസ്ടി, ഒബിസി കുടുംബങ്ങള്‍ക്ക് 1000 രൂപയും നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. ഈ തുക നല്‍കുന്നതില്‍ യാതൊരു വിവേചനവും ഉണ്ടായിരിക്കില്ലെന്നും വനിതാ ശാക്തീകരണത്തിനായാണ് പണം നല്‍കുകയെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

സര്‍ക്കാര്‍ ഗ്യാരന്റിയോടെ നാല് ശതമാനം പലിശയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍. വികസനം, ക്ഷേമം, വനിതാ ശാക്തീകരണം, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണം എന്നിവയില്‍ ഊന്നല്‍ നല്‍കി ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രകടനപത്രിക പുറത്തിറക്കിയതെന്നും മമത പറഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

Top