ബസ്ചാര്‍ജ് കൂട്ടാന്‍ നിര്‍ദേശം; മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും

തിരുവനന്തപുരം: ബസ് യാത്രാനിരക്ക് കൂട്ടാമെന്ന് ഗതാഗതവകുപ്പിന്റെ നിര്‍ദേശം. മിനിമം നിരക്ക് പത്ത് രൂപയാക്കാം എന്നതടക്കമുള്ള ശിപാര്‍ശയില്‍ സര്‍ക്കാര്‍ പ്രഖ്യാപനം വൈകാതെയുണ്ടാകും. മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ജ. രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. കോവിഡ് കാലത്തേക്കുള്ള പ്രത്യേക ശിപാര്‍ശയാണ് കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയത്. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയത്.

Top