ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലുക്മാന്‍ അവറാനും നസ്ലെനും നായകന്മാരാകും

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലുക്മാന്‍ അവറാനും നസ്ലെനും നായകന്മാരാകും. കപ്പേള, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ വിഷ്ണു വേണുവാണ് നിര്‍മ്മാണം.

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലനി’ലും നസ്ലെന്‍ പ്രധാന താരമാണ്. ഫാമിലി എന്റര്‍ടെയ്നര്‍ ഴോണറില്‍ ത്രില്ലര്‍ സ്വഭാവമുള്ള കഥയാണ് ചിത്രം പറയുന്നത്. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന റോം-കോം ഴോണറിലുള്ള മറ്റൊരു ചിത്രത്തിലും നസ്ലെന്‍ അഭിനയിക്കുന്നുണ്ട്.’ടര്‍ക്കിഷ് തര്‍ക്കം’ ആണ് അണിയറയിലുള്ള ലുക്ക്മാന്‍ ചിത്രം. സണ്ണി വെയ്ന്‍ ആണ് സിനിമയില്‍ മറ്റൊരു പ്രധാന താരം. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ‘അഞ്ചക്കള്ളകോക്കാനി’ലും ലുക്മാന്‍ നായകനാണ്.

ആക്ഷന്‍ ചിത്രമാണ് അണിയറയിലെന്നാണ് വിവരം. ‘തല്ലുമാല’യുടെ ഭാഗമായ സാങ്കേതിക വിദഗ്ദര്‍ പുതിയ ചിത്രത്തിലും പ്രവര്‍ത്തിക്കുമെന്നാണ് വിവരം. ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവുമൊരുക്കും.

 

Top