ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ സംഭവം; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിയ്‌ക്കെതിരായി കോണ്‍ഗ്രസ്സ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രാഥമികാന്വേഷണം നടത്താതെയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യനായിഡു തള്ളിയിരിക്കുന്നെതെന്നും, ഇത് നിയമവിരുദ്ധവും കീഴ്‌വഴക്കമില്ലാത്തതുമാണെന്നും, തീര്‍ച്ചയായും ഈ നടപടിയ്‌ക്കെതിരായി സുപ്രീംകോടതിയെ സമീപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കബില്‍ സിബല്‍ വ്യക്തമാക്കി.

എം.പിമാര്‍ നല്‍കുന്ന പ്രമേയം പ്രാഥമികാന്വേഷണം പോലും നടത്താതെ തള്ളുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്, നടപടി നിയമ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കും, കബില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

Top