ഇ ശ്രീധരന് പരസ്യ പിന്തുണയുമായി പാലക്കാട് രൂപത

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇ ശ്രീധരന് പരസ്യ പിന്തുണയുമായി പാലക്കാട് രൂപത. റോമന്‍ കത്തോലിക്കാ പാലക്കാട് രൂപതയാണ് ശ്രീധരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരന്‍ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരില്‍ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാലക്കാട് ബിഷപ്പ് പ്രഖ്യാപിച്ചത്.

അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മനത്തോട്ടത്തില്‍ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നല്‍കുന്നത്.

ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ.ശ്രീധരന്റേത്. യുവാക്കള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് മുന്‍പേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തില്‍ നല്‍കുകയാണ് -പാലക്കാട് ബിഷപ്പ് പറഞ്ഞു.

 

Top