ചിയർ ലേഡീസിനെ മാറ്റി പകരം ഡൈനോസറുകളെ പണി ഏൽപ്പിച്ചു

കായിക മത്സരങ്ങൾ ഒക്കെ നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന കളിക്കാർക്ക് ഒരു ആവേശം പകരാനായി ചിയർ ഗൾസിനെ നിയമിക്കുന്നത് ഒരു പുതിയ കാര്യം ഒന്നുമല്ല. എന്നാൽ വിദേശത്ത് രണ്ടു കോളേജുകൾ തമ്മിൽ ഉള്ള ഒരു ഫുട്ബോൾ മത്സരം സംഘടിപ്പിച്ചപ്പോൾ, അവർ വേറിട്ട ഒരു പരീക്ഷണം നടത്തി. കളി ജയിച്ചാൽ നഗ്നത പ്രദർശിപ്പിക്കാം എന്ന് പല രാജ്യങ്ങളിലെ താരങ്ങൾ പറഞ്ഞതുപോലെ ഒന്നുമല്ല കേട്ടോ. ഇത് അൽപ്പം സഭ്യമായ ഒന്നാണ്. കോളേജ് ആണല്ലോ, അപ്പോൾ തീർച്ചയായും സഭ്യമായത് തന്നെ വേണമല്ലോ. അതുകൊണ്ട് അവർ ഡൈനോസറുകളെ കൂട്ട് പിടിച്ചു. എന്താ പറയുന്നത് എന്ന് മനസിലാകുന്നില്ല അല്ലെ?

അയോവ സ്റ്റേറ്റ്-വെസ്റ്റ് വിർജീനിയ എന്നീ സർവകലാശാലകൾ തമ്മിൽ ഉള്ള ഫുട്ബോൾ മത്സരത്തിന് ആവേശം പകരാനാണ് ഡൈനോസറുകളെ ഉപയോഗിച്ചത്. ചലിക്കുയന്ന ഡൈനോസർ രൂപങ്ങളെ അണിനിരത്തി അവർ ഒരു പരേഡും സജ്ജീകരിച്ചു. ജുറാസ്സിക് പാർക്കിന്റെ തീം ഗാനത്തോടെയാണ് പരേഡ് നടത്തിയത്. സ്റ്റീവൻ സ്പിൽബെർഗിന്റെ ബഹുമാനാർത്ഥമാണ് ഇത് നടന്നതും. വലിയ ചലനങ്ങളോ നൃത്ത ചുവടുകളോ ഒന്നും ഇല്ലാതെ നടന്ന ഈ പരേഡ് എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ഫോക്സ് കോളേജ് ഫുട്ബോളിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ സംഭവം പുറത്ത് വിട്ടതോടെ സമൂഹ മാധ്യമങ്ങൾ ഈ ഡൈനോസറുകളെ അങ്ങ് ഏറ്റെടുത്തു. എന്തായാലും സാധാരണ ഗതിയിൽ ചിയർ ഗൾസ് നൽകുന്ന ആർജ്ജവത്തിൽ അധികം ഇവർ നൽകി കഴിഞ്ഞു എന്നുള്ളതിൽ സംശയം വേണ്ട. ഉടൻ തന്നെ ഈ മാതൃക എല്ലാവരും ഏറ്റെടുക്കും എന്ന സാധ്യതയും തള്ളികളയാൻ കഴിയില്ല.

Top