ദിനേശ്വർ ശർമക്ക് വിട

ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മുൻ ഇൻ്റലിജൻസ് ബ്യൂറോ തലവനുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു. ജമ്മു കശ്മീരിലെ അഭ്യന്തര സംഘർഷം പരിഹരിക്കാൻ നടത്തിയ മധ്യസ്ഥ നീക്കങ്ങളിലൂടെ സമീപകാലത്ത് അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹം മലബാർ സെപ്ഷ്യൽ പൊലീസ് ഡെപ്യൂട്ടി കമാൻഡണ്ടൻ്, കോഴിക്കോട് റൂറൽ എഎസ്പി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

രണ്ട് പതിറ്റാണ്ടോളം കേരളത്തിൽ ജോലി ചെയ്ത ദിനേശ്വർ പിന്നീട് ദേശീയ പൊലീസ് അക്കാദമിയിൽ സീനിയർ ഇൻസ്ട്രക്ടർ സിആർപിഎഫ് അക്കാദമി എസ്.എസ്.പി, ബിഎസ്എഫ് ഡിഐജി തുടങ്ങി വിവിധ പദവികൾ അലങ്കരിച്ചിട്ടുണ്ട്. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ദിനേശ്വർ ശർമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

Top