ദിനേഷ് പ്രഭാകരന്‍ നായകനാകുന്ന ‘പ്രകാശന്റെ മെട്രോ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മീശമാധവന്‍, കുഞ്ഞിരാമായണം, ആമി, പാവാട എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദിനേഷ് പ്രഭാകര്‍ നായകനാകുന്ന ‘പ്രകാശന്റെ മെട്രോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടി മിയ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആദ്യമായി പങ്കുവച്ചത്.

സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സുനീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. അനഘ ജാനകിയാണ് ദിനേഷ് പ്രഭാകരന്റെ നായികയായെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മിത്രനാണ്. ലിജു മാത്യൂവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Top