ദിനേഷ് കുമാര്‍ ഖര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ചെയര്‍മാന്‍

sbi

മുംബൈ: ദിനേഷ് കുമാര്‍ ഖരയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ചെയര്‍മാനായി ശുപാര്‍ശ ചെയ്തു. നിലവില്‍ എസ്ബിഐയുടെ നാല് മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് ദിനേഷ് കുമാര്‍ ഖര. നിലവിലെ ചെയര്‍മാന്‍ രജനീഷ് കുമാറിന് കാലാവധി നീട്ടിക്കിട്ടിയില്ല. ഇദ്ദേഹം സ്ഥാനമൊഴിഞ്ഞാല്‍ ഖര ചുമതലയേല്‍ക്കും. ഒക്ടോബര്‍ ഏഴ് വരെയാണ് രജനീഷ് കുമാറിന്റെ കാലാവധി.

ബാങ്ക്‌സ് ബോര്‍ഡ് ബ്യൂറോയാണ് ഖരയെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. 2016 ആഗസ്റ്റിലാണ് ഖര എംഡിയായത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനമെങ്കിലും അത് രണ്ട് വര്‍ഷം കൂടി നീട്ടി. ആഗോള വിപണിയും എസ്ബിഐ ഉപകമ്പനികളുടെയും ചുമതലയായിരുന്നു ഖരയ്ക്ക് ഉണ്ടായിരുന്നത്. ഖരയ്ക്ക് ചുമതലയേല്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ ആ സ്ഥാനത്തേക്ക് നിലവിലെ മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളായ ചല്ല ശ്രീനിവാസുലു സെട്ടിയെയാണ് റിസര്‍വ് ലിസ്റ്റില്‍ പരിഗണിച്ചത്.

Top