ഓയിന്‍ മോര്‍ഗന്‍ ഇനി കൊല്‍ക്കത്ത ക്യാപ്റ്റന്‍

ദുബായ്: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ദിനേശ് കാര്‍ത്തിക് തന്റെ ക്യാപ്റ്റന്‍ സ്ഥാനം മോര്‍ഗനു കൈമാറുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. കൊല്‍ക്കത്ത നായകനായുള്ള മോര്‍ഗന്റെ ആദ്യ മത്സരം ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എട്ടാമത്തെ മത്സരമാണ് ഇത്.

ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഫിഫ്റ്റി അടക്കം 108 റണ്‍സാണ് കാര്‍ത്തികിന്റെ സമ്പാദ്യം. ഈ സീസണില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ വിലപ്പെട്ട സംഭാവനകള്‍ ടീമിനു നല്‍കാന്‍ കഴിയാതിരുന്ന തനിക്ക് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി എടുത്ത തീരുമാനമാണെന്ന് കാര്‍ത്തിക് പറയുന്നു.

Top