ഗുജറാത്തില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്‌

അഹമ്മദാബാദ്: ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്.

ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും ശക്തമായ പ്രചാരണമാണ് ഗുജറാത്തില്‍ കാഴ്ചവെച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടത്തിയ വാക്‌പ്പോരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഗുജറാത്തില്‍ ക്യാമ്പ് ചെയ്യുകയാണ്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്.

എന്നാല്‍, യുപിയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ഗുജറാത്തിലും പ്രതിഫലിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

Top