ഫ്രഞ്ച് ഓപ്പണിന്റെ നാലാം സീഡില്‍ നിന്നും ദിമിത്രോവ് പുറത്ത്

dimitrov

ഫ്രഞ്ച് ഓപ്പണിന്റെ നാലാം സീഡില്‍ നിന്നും ബള്‍ഗേറിയന്‍ ടെന്നീസ് താരം ഗ്രിഗോര്‍ ദിമിത്രോവ് പുറത്ത്. രണ്ടു മണിക്കൂറും 24 മിനുട്ടും നീണ്ടു നിന്ന മത്സരത്തില്‍ ക്ലേ കോര്‍ട്ട് എക്‌സ്‌പെര്‍ട്ട് ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയോടാണ് ലോക മുപ്പത്തിയഞ്ചാം നമ്പര്‍ താരം ദിമിത്രോവ് പരാജയപ്പെട്ടത്. സ്‌കോര്‍: 7-6, 6-2, 6-4.

കഴിഞ്ഞ വര്‍ഷാവസാനത്തെ എടിപി ടൂര്‍ ഫൈനല്‍സ് കിരീടം ഗ്രിഗോര്‍ ദിമിത്രോവ് സ്വന്തമാക്കിയിരുന്നു. 1998 സ്‌പെയിന്‍കാരനായ അലക്‌സ് കൊറീജക്ക് ശേഷം അരങ്ങേറ്റത്തില്‍ തന്നെ ടൂര്‍ ഫൈനലില്‍ വിജയിക്കുന്ന താരമായി ദിമിത്രോവ് മാറി.

Top