ദിമിതര്‍ ബെര്‍ബറ്റോവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു

ലണ്ടന്‍: മാഞ്ചസ്റ്റര്‍ മുന്‍ താരമായ ദിമിതര്‍ ബെര്‍ബറ്റോവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ ഒപ്പിട്ടു.

ബള്‍ഗേറിയന്‍ സൂപ്പര്‍ സ്‌ട്രൈക്കറായ ബെര്‍ബറ്റോവുമായി ഒരു വര്‍ഷത്തേക്കാണ് കരാര്‍.

കൊമ്പന്മാര്‍ക്കായി 2017-18 സീസണിലേക്കാണ് ബെര്‍ബറ്റേവ് ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകുകയെന്ന് ബെര്‍ബറ്റേവിന്റെ ഏജന്റ് അറിയിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുറമെ, ടോട്ടനം ഹോട്ട്‌സ്പറിന്റെയും മുന്‍ സ്‌ട്രൈക്കറാണ് ദിമിതര്‍ ബെര്‍ബറ്റോവ്.

ബള്‍ഗേറിയയുടെ സൂപ്പര്‍ സ്‌ട്രൈക്കറായ ബെര്‍ബറ്റോവ് 79 മല്‍സരങ്ങളില്‍ നിന്നായി 48 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗ്രീക്ക് ക്ലബ്ബായ പാവോക് സലോനികയില്‍ നിന്ന് ബെര്‍ബറ്റോവ് 2016 ല്‍ പിന്‍വാങ്ങിയിരുന്നു.

ബള്‍ഗേറിയയുടെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായ ബെര്‍ബറ്റോവുമായി കരാറിലെത്തിയ കാര്യം ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ഏഴു തവണ ബള്‍ഗേറിയയുടെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ താരമാണ് ബെര്‍ബറ്റോവ്. ബെയര്‍ ലെവര്‍കുസെന്‍, മൊണാകോ ടീമുകളിലും ബെര്‍ബറ്റോവ് കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹപരിശീലകനായിരുന്ന ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മ്യൂളന്‍സ്റ്റിനുമായുള്ള പരിചയമാണ് ബെര്‍ബറ്റോവിനെ ബ്ലാസ്റ്റേഴ്‌സിലെത്തിച്ചത്.

Top