ദില്ലുകു ദുഡ് 2; റിലീസ് തിയതി പുറത്ത് വിട്ടു, ഫെബ്രുവരി 7ന് തിയേറ്ററുകളിലെത്തും

സന്താനം നായകനായെത്തുന്ന പുതിയ ചിത്രമാണ് ദില്ലുകു ദുഡ് 2. 2016ല്‍ തിയേറ്ററുകളിലെത്തിയ ദില്ലുകു ദുഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രം ഫെബ്രുവരി 7ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറി
യിച്ചിരിക്കുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായിരുന്നു.

രണ്ടാം ഭാഗത്തില്‍ ഉര്‍വശിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദീപ്തി സതിയാണ് ചിത്രത്തിലെ നായികയായ് എത്തുന്നത്. രാംബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സന്താനം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

Top