ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും;ദിലീപ് വെംഗ്‌സാര്‍ക്കര്‍

ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ഇന്ത്യയ്ക്ക് ഇത്തവണ ഒരു ടീമില്‍ നിന്ന് വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് മുന്‍ ഇന്ത്യന്‍ നായകനും, ടീമിന്റെ ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്‌സാര്‍ക്കര്‍ പറയുന്നത്.

ആതിഥേയരായ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് ഭീക്ഷണിയാകുമെന്നാണ് വെംഗ്‌സാര്‍ക്കര്‍ പറയുന്നത്.ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം വളരെ കടുക്കുമെന്നും ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി നല്‍കുമെന്നാണ് വെംഗ്‌സാര്‍ക്കര്‍ പറയുന്നത്‌.

‘ഇംഗ്ലണ്ട് കരുത്തുറ്റ ടീമാണ്. ബാറ്റിംഗിലും, ബോളിംഗിലും അവര്‍ മികച്ച് നില്‍ക്കുന്നു. ഫീല്‍ഡിംഗിലാകട്ടെ അവര്‍ അതിശക്തരും. ഇന്ത്യ ടൂര്‍ണമെന്റില്‍ പതറുകയാണെങ്കില്‍ അത് ഇംഗ്ലണ്ടിനെതിരെയായിരിക്കും.’ മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

Top