ഇന്ത്യക്ക് പരിശീലന മത്സരങ്ങള്‍ ആവശ്യമായിരുന്നുവെന്ന് ദിലീപ് വെങ്‌സര്‍ക്കാര്‍

test cricket

നാഗ്പുര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങള്‍ക്കു മുന്‍പായി ഇന്ത്യ പരിശീലന മല്‍സരങ്ങള്‍ കളിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. അങ്ങനെയെങ്കില്‍ ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമായിരുന്നുവെന്ന് വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്ന് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

ഇതുവരെയുള്ള മത്സരം കഴിഞ്ഞതോടെ പിച്ചിന്റെ അവസ്ഥയെക്കുറിച്ച് താരങ്ങള്‍ക്ക് ധാരണ ലഭിച്ചുവെന്നും ഇനിയുള്ള മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്നും വെങ്‌സര്‍ക്കാര്‍ കൂട്ടിചേര്‍ത്തു.

Top