ദിലീപ് സാംഘ്വിയുടെ സ്വത്തില്‍ വന്‍ ഇടിവ്; സമ്പന്നരുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് താഴ്ന്നു

മുംബൈ: സണ്‍ ഫാര്‍മ സ്ഥാപകനും മേധാവിയുമായ ദിലീപ് സാംഘ്വിയുടെ സ്വത്തില്‍ വന്‍ ഇടിവ്. ഇന്ത്യന്‍ മരുന്നു വിപണിയിലുണ്ടായ തകര്‍ച്ച രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ നിന്നും ആറാം സ്ഥാനത്തേക്ക് അദ്ദേഹത്തെ താഴ്ത്തി.

ബ്ലൂംബെര്‍ഗ് ബില്ല്യണേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം സാംഘ്വിയുടെ മൊത്തം ആസ്തി 11.1 ബില്ല്യണ്‍ ഡോളറാണ് താഴ്ന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് ഉല്‍പ്പാദകന്റെ ഓഹരി ഏപ്രില്‍ മാസത്തിലെ നിലവാരത്തില്‍ നിന്നും 57 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍.

അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനകള്‍ സണ്‍ ഫാര്‍മയുടെ ഓഹരി വിലകളെ സാരമായി ബാധിച്ചിരുന്നു.

Top