ടാറ്റാ മുന്‍ ഫിനാന്‍സ് എംഡിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മുംബൈയില്‍ ടാറ്റാ മുന്‍ ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ദിലീപ് പെന്‍ഡ്‌സെയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ബുധനാഴ്ച ഉച്ചയോടെയാണ് ദിലീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിലീപ് താമസിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ താഴത്തെ നിലയിലെ ഓഫീസിലായിരുന്നു സംഭവം.

വ്യക്തിപരമായ കാരണങ്ങളാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

Top