ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാന്‍ അന്തരിച്ചു

ബോളിവുഡ് താരം ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാന്‍ അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതയായിരുന്നു. മദര്‍ ഇന്ത്യ, അന്‍താസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിര്‍മ്മാതാവ് മെഹബൂബ് ഖാന്റെ മകന്‍ ഇഖ്ബാല്‍ ഖാനാണ് സയീദയുടെ ഭര്‍ത്താവ്. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയുടെ ട്രസ്റ്റിയായിരുന്ന ഇഖ്ബാല്‍ ഖാന്‍ 2018ല്‍ അന്തരിച്ചു. ഇവര്‍ക്ക് ഇല്‍ഹാം എന്ന മകളും സാഖിബ് എന്ന മകനുമുണ്ട്. 2021 ജൂലൈ ഏഴിനായിരുന്നു നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചത്.

Top