പ്രതിഷേധം ശക്തമാകുന്നു; അടിയന്തിരമായി അമ്മ യോഗം വിളിക്കണമന്ന് ജോയ് മാത്യു

joy

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്ത സംഭവം വിവാദമായ സാഹചര്യത്തില്‍ അടിയന്തിരമായി അമ്മ യോഗം വിളിക്കണമന്ന് ജോയ് മാത്യു.

ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും ജോയ് മാത്യു കത്തയച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ സങ്കീര്‍ണമാണെന്നും സംശയങ്ങള്‍ക്കിടയില്ലാതെ സമൂഹത്തെ നിലപാട് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ജോയ് മാത്യു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top