വിലക്കാന്‍ മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് ദിലീഷ് പോത്തന്‍

വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് യുവ മലയാളം സംവിധായകന്‍ ദിലീഷ് പോത്തന്‍.

ഒരു സ്വകാര്യ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യത്തിന് ദിലീഷ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

സംഘടനയും മനുഷ്യരുടെ കൂട്ടായ്മയും ആവശ്യമാണ്, അത് പരസ്പരം വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലായിരിക്കണം. പേടിയോടെ കാണേണ്ട ഒന്നായി അത് മാറരുത്. വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല.

ഒരാളുടെ ആശയത്തെ നമുക്ക് എതിര്‍ക്കാം. പക്ഷേ നിന്റെ ആശയത്തെ ഞാന്‍ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളില്‍ കടുത്ത വിയോജിപ്പുണ്ട്. എന്നിങ്ങനെയാണ് താരസംഘടനയെക്കുറിച്ച് ദിലീഷിന്റെ പക്ഷം.

Top