ബിജുദാസ് സംവിധാനം ചെയ്യുന്ന ലിയാന്‍സില്‍ ദിലീഷ് പോത്തന്‍ നായകനാകുന്നു

ലിയാന്‍സ് ചിത്രത്തിലൂടെ സംവിധായകനും, നടനുമായ ദിലീഷ് പോത്തന്‍ നായകനാകുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിഷാ ക്രീയേഷന്‍സിന്റെ ബാനറില്‍, നിഷാനായര്‍, ഹരിഗോവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിഷ്ണു പൊന്‍കുന്നമാണ്.

തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ ബിജുകുട്ടന്‍, കോട്ടയം പ്രദീപ്, നിരഞ്ജന്‍ എബ്രഹാം, ബദ്രിലാല്‍, ഷാന്‍ചാര്‍ളി, ഷഫീക് ചെര്‍പ്പുളശ്ശേരി, അജയ് ഡല്‍ഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേര്‍ഡ്, റെജിന്‍ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കര്‍, ധനീഷാസുരേന്ദ്രന്‍, ഡോണ റൊസാരിയൊ, വര്‍ഷ പ്രസാദ്, ആര്‍ദ്രദാസ്, ആര്യരമേശ് എന്നിവരും വേഷമിടുന്നുണ്ട്. ത്രില്ലര്‍ മൂഡിലുള്ള ഹൊറര്‍ ചിത്രമായ ‘ലിയാന്‍സിന്റെ ചിത്രീകരണം ഊട്ടി, തൃശൂര്‍ എന്നിവിടങ്ങളിലായി ആരംഭിക്കും.

Top