പുരസ്‌കാരം അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണ് നല്‍കുന്നതെന്ന് ദിലീഷ്‌ പോത്തന്‍

dileesh-pothan

കൊച്ചി: മികച്ച മലയാള സിനിമയായി തൊണ്ടിമുതലും ദ്യക്‌സാക്ഷിയും തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ദിലീഷ്‌ പോത്തന്‍. പുരസ്‌കാരം അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണ് നല്‍കുന്നതെന്നും, മഹേഷിന്റെ പ്രതികാരം എന്ന ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ പ്രചോദനമായതെന്നും, ഈ സിനിമയുടെ ഭാഗമായി നിന്ന ഒരുപാട് ആളുകളുണ്ടെന്നും, അവരുടെ പ്രയത്‌നങ്ങള്‍ക്ക് കൂടിയുള്ളതാണ് ഈ അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

തൊണ്ടി മുതലാണ് മികച്ച സിനിമ എന്നു വിശ്വസിക്കുന്നില്ലന്നും, എന്നാല്‍ നല്ല സിനിമകളില്‍ ഒന്നാണു തൊണ്ടിമുതലെന്നും ദിലീഷ്‌ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷവും ദിലീഷ്‌ പോത്തന്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.

Top