ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍-ശ്യാം പുഷ്‌കരന്‍ ടീം വീണ്ടുമൊന്നിക്കുന്നു

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി ദിലീഷ് പോത്തന്‍ പുതിയ സിനിമയൊരുക്കുകയാണ്. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുള്ള ഹിറ്റ് ചിത്രങ്ങള്‍.

മൂവരും തങ്കം എന്നു പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രത്തിനും തയ്യാറെടുത്തിട്ടുണ്ട്. ഫഹദ് ഫാസിലും ജോജു ജോര്‍ജും ദിലീഷ് പോത്തനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top