ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ- ശ്യം പുഷ്കരൻ ഹിറ്റ്‌ ജോടികൾ വീണ്ടും

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ സമ്മാനിച്ച വിജയ ജോഡികളായ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യം പുഷ്‌കരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. മലയാള സിനിമക്ക് വേറിട്ട റിയലിസ്റ്റിക് സിനിമ അനുഭവം സമ്മാനിച്ച ഈ കൂട്ടുകെട്ട് പുതുതായി ഒന്നിക്കുന്ന ചിത്രത്തിന് ‘ജോജി’ എന്നാണ് പേരു നൽകിയിരിക്കുന്നത്. ഷേക്സ്പിയറിന്റെ മാക്ബത്ത് അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ശ്യം പുഷ്കരൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വർക്കിംഗ്‌ ക്ലാസ്സ്‌ ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ.

ദേശീയ-അന്തർദേശീയ, സംസ്ഥാന അംഗീകാരങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിയ ജനശ്രദ്ധയാകർഷിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ് ഈ ടീമിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച മഹേഷിന്റെ പ്രതികാരം എന്ന ചിത്രം മലയാളി സിനിമാ പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവമാണ് അന്ന് സമ്മാനിച്ചത്. ഇപ്പോൾ ഇടവേളയ്ക്കു ശേഷം ഒരുങ്ങുന്ന ജോജിയും ഒരുപാട് പ്രതീക്ഷകൾ നൽകുന്നു.

Top