സംവിധാനത്തിനൊപ്പം അഭിനയവും ; നീരാളിയില്‍ വില്ലനായി ദിലീഷ് പോത്തന്‍

dileesh-pothan

ഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ സിനിമകളൊരുക്കി മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. എന്നാല്‍ സംവിധാനം മാത്രമല്ല അഭിനയവും തനിക്കു വഴങ്ങുന്നതാണെന്ന് ഇതിനോടകം തെളിയിച്ച ദിലീഷ് പോത്തന്‍ വില്ലനായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

മോഹന്‍ലാല്‍ നായകനാകുന്ന നീരാളി എന്ന സിനിമയിലാണ് ദിലീഷ് പോത്തന്‍ വില്ലനായി അഭിനയിക്കുന്നത്. അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിലുണ്ടാവുക. നദിയാ മൊയ്തുവും പാര്‍വതി നായരുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാസര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാജു തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്

Top