റോസാപ്പൂവിൽ ‘കുട്ടൻ’ എന്ന റൊമാന്റിക് കഥാപാത്രമായി ദിലീഷ് പോത്തൻ എത്തുന്നു

Dileesh Pothan

ബിജു മേനോനും, നീരജ് മാധവും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം റോസാപ്പൂവിൽ ‘കുട്ടൻ’ എന്ന റൊമാന്റിക് കഥാപാത്രമായി ദിലീഷ് പോത്തൻ എത്തുന്നു. ദിലീഷ് പോത്തൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി.

വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലീം കുമാർ, അലൻസിയർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ് നടി അഞ്ജലിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ നീരജ് മാധവിന്റെ നായികയായി എത്തുന്നത് തമിഴ് കന്നടതാരം ശില്പയാണ്. എ.ബി.സി.ഡി എന്ന ചിത്രത്തിനുശേഷം തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.

Top