Dileesh Pothan facebook post

ണ്ണൂരില്‍ പോലീസണോ ? എങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ഒരുക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍.

ഊര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലേക്കാണ് അഭിനേതാക്കളായ പൊലീസുകാരെ തേടുന്നത്.

അഭിനയിക്കാന്‍ കഴിയും താല്‍പര്യമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് അവസരം നല്‍കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്ക് മുന്‍ഗണന.

സിനിമയിലേക്ക് പ്രായഭേദമന്യേ ഏവരെയും സംവിധായകന്‍ സ്വാഗതം ചെയ്യുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീഷ് പോത്തന്‍ അഭിനേതാക്കളെ തേടിയത്.

Top