പ്രണയദിനത്തില്‍ കേശുവേട്ടനും രത്നമ്മ ചേച്ചിയ്ക്കും സ്പെഷ്യല്‍ ആശംസയുമായി നാദിര്‍ഷ; പോസ്റ്റര്‍

വാലന്റ്‌റൈന്‍സ് ദിനത്തില്‍ കിടിലന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നാദിര്‍ഷയും കൂട്ടുകാരും. പ്രണയദിനത്തില്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ പേജുകള്‍ നിറയുമ്പോള്‍ മൂപ്പത്തിമൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിയ്ക്കും സ്പെഷ്യല്‍ ആശംസകളുമായിട്ടാണ് നാദിര്‍ഷ എത്തിയത്.

ദിലീപും ഉര്‍വശിയും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയില്‍ നിന്നുള്ള വാലന്റ്‌റൈന്‍സ് ദിന കിടിലന്‍ പോസ്റ്റര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഇരുവരും സിനിമയില്‍ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം പ്രണയദിന ആശംസകളും നേരുന്ന പോസ്റ്റര്‍ ആണ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്റര്‍ ഇതിനകംതന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂരാണ്. അറുപത് വയസുകാരന്റെ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്. സിദ്ദിഖ്, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ജഫാര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top