ദിലീപിന്റെ മൊഴിയെടുക്കും

പള്‍സര്‍ സുനി ബ്ലാക്‌മെയില്‍ ചെയ്തുവെന്ന പരാതിയില്‍ പോലീസ് ദിലീപിന്റെ മൊഴിയെടുക്കും. നാദിര്‍ഷയുടേയും ദിലീപിന്റെ മാനേജരുടേയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദിലീപിനോടു പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ നാദിര്‍ഷയുടെ ഫോണിലേക്കാണു കോളുകള്‍ വരുന്നത്. ദിലീപിന്റെ മാനേജരുടെ ഫോണിലേക്കും വിളി വന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

Top