ദിലീപ് നായകനായ രാമലീല ഈ മാസം 28ന് തീയറ്ററുകളിലെത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നായകനായ രാമലീല ഈ മാസം 28ന് തീയറ്ററുകളിലെത്തും.

ചിത്രം റിലീസ് ചെയ്യുന്നതിനായി ഇനി ദിലീപിന്റെ ജാമ്യം വരെ കാത്തിരിക്കേണ്ടെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ നിലപാട്.

നേരത്തെ ജൂലൈയ് 21ന് ചിത്രം റിലീസ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ദിലീപിന്റെ ജാമ്യാപേക്ഷ പലതവണ പരിഗണിച്ചതിനേത്തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

Top