ദിലീപ് നായകനാവുന്ന പിക്ക് പോക്കറ്റ് എന്ന ചിത്രം ഉപേക്ഷിച്ചു

ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാനിരുന്ന പിക്ക് പോക്കറ്റ് എന്ന സിനിമ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍.

ചിത്രം ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിലീപിന്റെ തിരക്കുകളെ തുടര്‍ന്നാണ് സിനിമ വേണ്ടെന്ന് വച്ചതെന്നാണ് സൂചന.

ആസിഫ് അലിയെ നായകനാക്കി കൗബോയ് എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് ബാലചന്ദ്രകുമാര്‍.

അന്താരാഷ്ട്ര തലത്തിലുള്ള ക്രൈം ഗവേഷകനും കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ പോക്കറ്റടിക്കുന്നതിന് പേരുകേട്ടയാളും സ്വീഡിഷ് വംശജനുമായ യു എസ് ബോബ് ആര്‍ണോയെ ദിലീപിനെ ഈ ചിത്രത്തിലെ കഥാപാത്രമായി പരിശീലിപ്പിക്കാനുള്ള ചുമതലയും ഏല്‍പിച്ചിരുന്നു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, ജയസൂര്യയ്‌ക്കൊപ്പമുള്ള ത്രില്ലര്‍ ചിത്രം, പ്രൊഫസര്‍ ഡിങ്കന്‍ എന്നീ സിനിമകളിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.

ഈ സിനിമകളുടെ ഷൂട്ടിംഗ് തീരുമ്പോള്‍ വളരെ വൈകുമെന്നതിനാലാണ് പിക്ക് പോക്കറ്റ് ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിക്ക് പോക്കറ്റ് തമിഴിലും ഒരുക്കാന്‍ സംവിധായകന്‍ തീരുമാനിച്ചിരുന്നു.

Top